Minister R.Bindu criticized male leaders in party
കൊച്ചി: പാര്‍ട്ടിയിലെ വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം അങ്ങേയറ്റം മോശമാണെന്ന് മന്ത്രി ആര്.ബിന്ദു. സി.പി.എം സമ്മേളനത്തിനിടെ നടന്ന ചര്‍ച്ചയിലാണ് ഇത്തരത്തില്‍ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്കെതിരെ മന്ത്രി വിമര്‍ശനം ഉന്നയിച്ചത്.
ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം സമ്മേളനത്തിനിടെ പരാമര്‍ശിക്കുന്ന സമയത്താണ് മന്ത്രി ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയത്.
ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ വനിതകളുണ്ടെങ്കിലും പലയിടത്തും പുരുഷമേധാവിത്വമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തങ്ങള്‍ക്കുണ്ടാകുന്ന മോശം അനുഭവങ്ങളെക്കുറിച്ച് വനിതാ നേതാക്കള്‍ പരാതിപ്പെട്ടാലും പാര്‍ട്ടി അത് ശരിയായി പരിഗണിക്കുന്നില്ലെന്നും മന്ത്രി വിമര്‍ശനം ഉന്നയിച്ചു.
Keywords: Minister R.Bindu, Criticism, CPM, Male leaders
COMMENTS