NSS is against CPM
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ മന്നത്ത് പത്മനാഭന്റെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച് എന്‍.എസ്.എസ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മന്നത്ത് പത്മനാഭനെ സൗകര്യം പോലെ ഉയര്‍ത്തിപ്പിടിക്കുകയും മാറ്റിവയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഈ പ്രവൃത്തി സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള നിലപാടുകള്‍ എന്‍.എസ്.എസ് ഒരു കാലത്തും സ്വീകരിച്ചിട്ടില്ലെന്നും വിമോചന സമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുര്‍ഭരണത്തിനെതിരെയും സാമൂഹ്യ നീതിക്കും വേണ്ടിയായിരുന്നെന്നും, അത് ലോകത്താകമാനം അംഗീകരിക്കപ്പെട്ടതായിരുന്നെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Keywords: CPM, NSS, Picture, Politics
COMMENTS