Kerala budget 2022
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്കും വിദ്യാഭ്യാസമേഖലയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ചത്. യന്ത്രവത്കൃത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണമെന്നു പറഞ്ഞ ധനമന്ത്രി കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാനായി വായ്പ നല്‍കുമെന്ന് പറഞ്ഞു.
സയന്‍സ് പാര്‍ക്കുകള്‍, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയ്ക്കായി പണം വകയിരുത്തി. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്ക്കിന് 100 കോടിയും ജില്ലാ സ്കില്‍ പാര്‍ക്കുകള്‍ക്കായി 300 കോടിയും നീക്കിവച്ചു. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കായി 25 കോടിയും നീക്കിവച്ചു. ഫുഡ് പ്രോസസിങ്ങ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 100 കോടി അനുവദിച്ചു.
വ്യവസായ വകുപ്പിന് കീഴില്‍ 10 മിനി പാര്‍ക്കുകള്‍ വരും അതിനായി കിഫ്ബിയില്‍ നിന്നും 100 കോടി അനുവദിക്കും. 1000 കോടി മുതല്‍മുടക്കില്‍ നാല് പുതിയ സയന്‍സ് പാര്‍ക്കുകള്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. 5 ജി നെറ്റ് വര്‍ക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനായി 5 ജി ലീഡര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിപുലീകൃത ഐ.ടി ഇടനാഴി വരുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Kerala budget 2022 , K.N Balagopal, Today
COMMENTS