Harthal in Changanassery
കോട്ടയം: കെ റെയില്‍ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍.
വ്യാഴാഴ്ച മാടപ്പള്ളിയിലും റീത്തുപള്ളിയിലും കെ റെയിലിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷം കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ അധികൃതര്‍ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ വ്യാഴാഴ്ച രാത്രി തന്നെ പിഴുതുമാറ്റപ്പെട്ടിരുന്നു.
Keywords: Harthal, Kottayam, Police
COMMENTS