International film festival closig ceremony today
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. ഇന്ന് വൈകുന്നേരം 5.45 ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി ചടങ്ങില്‍ മുഖ്യാതിഥിയാകും. എഴുത്തുകാരന് ടി.പത്മനാഭന് വിശിഷ്ടാതിഥിയാകും.
ചടങ്ങില്‍ മന്ത്രിമാരായ സജി ചെറിയാന്, വി.എന്‍ വാസവന് എന്നിവര്‍ ചലച്ചിത്ര മാധ്യമരംഗത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords: International film festival, Closig ceremony, Thiruvananthapuram
COMMENTS