മൊഹാലി: രവീന്ദ്ര ജഡേജ മായാജാലത്തിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും വിജയിച്ചു. 400 റൺസ് ഒന...
മൊഹാലി: രവീന്ദ്ര ജഡേജ മായാജാലത്തിൽ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും വിജയിച്ചു.
400 റൺസ് ഒന്നാം ഇന്നിങ്സ് കടവുമായി ഫോളോ ഓണിനിറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 178 റൺസിന് എല്ലാവരും പുറത്തായി. മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്സിലുമായി ശ്രീലങ്കയുടെ 16 വിക്കറ്റുകളാണ് വീണത്.
രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം. ടെസ്റ്റ് ക്യാപ്ടൻ എന്ന നിലയിൽ രോഹിത് ശർമയുടെ ആദ്യ കളി തന്നെ തിളക്കമാർന്ന ജയത്തോടെയായി. മുൻ ക്യാപ്ടൻ വിരാട് കോലിയുടെ നൂറാം മത്സരമായിരുന്നു ഇത്.
COMMENTS