Hridayam remake in other languages
കൊച്ചി: വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് ചിത്രം ഹൃദയം വിവിധ ഭാഷകളില്‍ റീമേക്കിങ്ങിന് ഒരുങ്ങുന്നു. നിരവധി പുതുമുഖങ്ങള്‍ അഭിനയിച്ച ചിത്രം മലയാളത്തില്‍ മികച്ച ചിത്രമായി മാറിയിരുന്നു. ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം റീമേക്കിങ്ങിന് ഒരുങ്ങുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് ചിത്രത്തിന്റെ റീമേക്കിങ് അവകാശം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതു ശരിവച്ച് ഹൃദയത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യവും കരണ്‍ ജോഹറും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
Keywords: Hridayam, Other languages, Karan Johar
COMMENTS