HLL privitisation - CM writes to PM
തിരുവനന്തപുരം: എച്ച്.എല്‍.എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ആസ്ഥാനം തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എല്‍.എല്‍ ഏറ്റെടുക്കുന്നതിനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട കേന്ദ്ര ഗവണ്മെന്റ് നിര്‍ദ്ദേശം വന്നിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിന്ന് മാറ്റാന്‍ ഉദ്ദേശിച്ച സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നുള്ളതും മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവില്‍ എച്ച് എല്‍എല്ലിന്റെ അധീനതയിലുള്ള ഭൂമി സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കുകയോ ലേല നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം.
Keywords: HLL, Privitisation, PM, CM
COMMENTS