High court order in WCC's plea
കൊച്ചി: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഏതു തൊഴില്‍ മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരെ ചൂഷണം നടന്നാല്‍ അത് പരിഹരിക്കുന്നതിനും തടയുന്നതിനും ആഭ്യന്തര പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതിനാല്‍ സിനിമയ്ക്കും ഈ നിയമം ബാധകമാണെന്നുംകോടതി നിര്‍ദ്ദേശിച്ചു. 2018 ല്‍ വിമണ്‍ ഇന്‍ കളക്ടീവ് നല്കിയ ഹര്‍ജിയിലാണ് കോടതി വിധി.
Keywords: High court, Cinema, WCC
COMMENTS