സ്വന്തം ലേഖകന്‍ കൊച്ചി: ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരേ മീഡിയാ വണ്‍ ചാനല്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേന്ദ്...
സ്വന്തം ലേഖകന്‍
കൊച്ചി: ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരേ മീഡിയാ വണ്‍ ചാനല്‍ നല്കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
ചാനല്‍ ഫയല്‍ചെയ്ത ഹര്‍ജി സിംഗിള്‍ ബെഞ്ച് തളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മീഡിയാ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേഷണ ലൈസന്‍സ് കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കിനല്കാതിരുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കൂടുതല്‍ കാര്യങ്ങള്‍ തുറന്ന കോടതിയില്‍ പറയാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിശദ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്, കേരള പത്രപ്രവര്‍ത്തക യൂണിയന് എന്നിവര്‍ കക്ഷികളായാണ് ഡിവിഷന് ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് അറിയിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇനി സുപ്രീംകോടതിയില്‍ പോകാനാണ് ചാനലിന്റെ തീരുമാനം. ജനുവരി 31നാണ് ചാനല്‍ സംപ്രേക്ഷണം നിറുത്തിയത്.
Summary: The Division Bench of the High Court dismissed the appeal filed by Media One Channel against the non-renewal of the license. The order of the single bench approving the action of the Central Government was upheld by the Division Bench comprising the Chief Justice.
COMMENTS