കൊച്ചി: രണ്ടു ദിവസം സർക്കാർ ഓഫീസുകൾ അടച്ചിട്ട് പണിമുടക്ക് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥർ പണിമുടക്കുന്നത് തടഞ്ഞുകൊണ്...
കൊച്ചി: രണ്ടു ദിവസം സർക്കാർ ഓഫീസുകൾ അടച്ചിട്ട് പണിമുടക്ക് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി.
ഉദ്യോഗസ്ഥർ പണിമുടക്കുന്നത് തടഞ്ഞുകൊണ്ട് ഇന്നു തന്നെ ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട്
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ ജീവനക്കാരുടെ സംഘടനകളുടെ വാദം കേൾക്കണമെന്ന സർക്കാർ വാദം കോടതി തള്ളി.പൊതു ജനത്തെ ബുദ്ധിമുട്ടിച്ച് പണിമുടക്കുന്ന ജീവനക്കാർക്കെതിരെ ഒരു നടപടിയും കേരള സർക്കാർ കൈക്കൊണ്ടിട്ടില്ലെന്ന് കാട്ടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കോടതി
ഉത്തരവ്.
ശമ്പളത്തോടെയുള്ള അവധി നൽകാൻ സർക്കാർ ശ്രമമുണ്ടെന്ന് ടത്തുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.
മുൻപ് പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി കൊടുത്തത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സെക്രട്ടറിയേറ്റിൽ ഇന്ന് 4828 ജീവനക്കാരിൽ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേർ മാത്രം.
മിക്ക സർക്കാർ ഓഫീസുകളിലും ഇന്ന് ഹാജർ തീരെ കുറവാണ്.
ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് സർവീസ് ചട്ടം വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
COMMENTS