G.Sudhakaran excluded from party state committe
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന ജി.സുധാകരനെ സി.പി.എം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനസമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി.സുധാകരന് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.
അതേസമയം സംസ്ഥാന സമിതിയില്‍ പ്രായപരിധി 75 ആക്കുമെന്നുള്ള തീരുമാനവും വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇതില്‍ ഇളവു നല്‍കാനും തീരുമാനമായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.
Keywords: G.Sudhakaran, CPM, State committe, Pinarayi Vijayan
COMMENTS