Franco case
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ അനുമതി. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്.
കേസില്‍ അപ്പീല്‍ പോകണമെന്നാവശ്യപ്പെട്ട് പൊലീസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടുകയായിരുന്നു. അപ്പീല്‍ പോകാനുള്ള സാധ്യതയുണ്ടെന്നുള്ള എജിയുടെ നിയമോപദേശത്തെതുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു.
അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസില്‍ തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് കാട്ടിയാണ് കന്യാസ്ത്രീ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇരയായ കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.
COMMENTS