യുപിയില്‍ ബിജെപിക്കു ഭരണത്തുടര്‍ച്ച നല്കുന്നത് പ്രതിപക്ഷം, പഞ്ചാബില്‍ സിദ്ദുവും രാഹുലും ചേര്‍ന്നു സ്വയം കുഴി തോണ്ടി

അഭിനന്ദ് ന്യൂഡല്‍ഹി:  പഞ്ചാബില്‍ ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്ക...


അഭിനന്ദ്

ന്യൂഡല്‍ഹി:  പഞ്ചാബില്‍ ഒഴികെ നാലു സംസ്ഥാനങ്ങളിലും ബിജെപി പ്രതീക്ഷിച്ചതിലും മികച്ച വിജയം നേടുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍ക്കും ഉത്തരമാവുകയാണ്.

2024 മേയില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചകമായാണ് യുപി ഇലക്ഷന്‍ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ ഫലങ്ങള്‍ സൂചനയായി എടുക്കാമെങ്കില്‍ ബിജെപിക്ക് പാര്‍ലമെന്റ് ഇലക്ഷനില്‍ കാര്യമായ തിരിച്ചടിക്കു സാദ്ധ്യതയില്ല. 

മാസങ്ങള്‍ നീണ്ട കര്‍ഷക സമരം ബിജെപിക്കു വന്‍ തിരിച്ചടി കൊടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചതുപോലുള്ള തിരിച്ചടിയൊന്നും തിരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായില്ല.

യുപിയിലെ വിജയത്തിനു പക്ഷേ, മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. അതില്‍ പ്രധാനം പ്രതിപക്ഷത്തെ അനൈക്യമായിരുന്നു. ഭരണം ഒറ്റയ്ക്കു പിടിക്കാനായിരുന്നു സമാജ് വാദി പാര്‍ട്ടിക്കു മോഹം. അവരുമായി ഒരു ഒത്തു തീര്‍പ്പിനും ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി ഒരുക്കമായിരുന്നില്ല. 


ഇതിനു പുറമേ അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി ചില സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തി വോട്ടു ഭിന്നിപ്പിച്ചു. 

കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ അവര്‍ക്കുമില്ല മറ്റു പ്രതിപക്ഷത്തെ ആര്‍കക്കും വോട്ടു കിട്ടരുതെന്ന വാശിയോടെയായിരുന്നു പ്രവര്‍ത്തിച്ചത്. ഫലത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ചിതറിപ്പോയപ്പോള്‍ അതിന്റെ ഗുണം ബിജെപിക്കു കിട്ടുകയായിരുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നിലനിറുത്താന്‍ സാദ്ധ്യതയുണ്ടായിരുന്നു. ക്യാപ്ടന്‍ അമരീന്ദര്‍ സിംഗിനെ പോലെ മിടുക്കനും ഭരണം നയിച്ചു തഴക്കവുമുള്ള നേതാവിനെ തഴഞ്ഞതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയായത്. അമരീന്ദര്‍ പോയി പകരം വന്ന ചരണ്‍ജിത് ഛന്നി കിട്ടിയ സമയം കൊണ്ടു കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നോക്കി. 

എന്നാല്‍, മറുകണ്ടം ചാടുന്നതില്‍ അതിവിദഗ്ദ്ധനും തന്‍ കാര്യമല്ലാതെ ഒരു രാഷ്ട്രീയ വ്യക്തിത്വവുമില്ലാത്ത നവ്‌ജോത് സിദ്ദുവിനെ പിസിസി അദ്ധ്യക്ഷനാക്കിയ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും നടപടി പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടുകയായിരുന്നു. 

സോണിയയെയും മകനെയും വേണ്ടവിധം വണങ്ങുന്നില്ല എന്ന കാരണത്തില്‍ തുടങ്ങിയാണ് അമരീന്ദറിനെ പുകച്ചു ചാടിക്കാന്‍ തുടങ്ങിയത്. അതിന്റെ വില ഇപ്പോള്‍ കോണ്‍ഗ്രസ് സ്വയം അനുഭവിക്കുകയുമാണ്.

Summary: While the BJP has achieved better than expected in all the four states except Punjab, it also answers some questions about India's political future. The UP election is seen as a beacon for the upcoming parliamentary elections in May 2024. If the current results are indicative, the BJP is unlikely to suffer a major setback in the parliamentary elections.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5054,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10997,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: യുപിയില്‍ ബിജെപിക്കു ഭരണത്തുടര്‍ച്ച നല്കുന്നത് പ്രതിപക്ഷം, പഞ്ചാബില്‍ സിദ്ദുവും രാഹുലും ചേര്‍ന്നു സ്വയം കുഴി തോണ്ടി
യുപിയില്‍ ബിജെപിക്കു ഭരണത്തുടര്‍ച്ച നല്കുന്നത് പ്രതിപക്ഷം, പഞ്ചാബില്‍ സിദ്ദുവും രാഹുലും ചേര്‍ന്നു സ്വയം കുഴി തോണ്ടി
https://blogger.googleusercontent.com/img/a/AVvXsEg_8Az_ZeAl_kO-h7tytffd9Jz22zrkgk0UeDTmIHGO9gLog8PRyyrZTv64Um3MlEtjn_5KzaHT7k4lbNALWoVy2suDiwNVVwTgb9kNGr9zQzAHNS3kzwz8wfVnwYnqbdBMWYAqYTxNglKX8hr35RXp8HcptfpdCI2mY6KFL5q4SONOl-aIUn7r954X=s320
https://blogger.googleusercontent.com/img/a/AVvXsEg_8Az_ZeAl_kO-h7tytffd9Jz22zrkgk0UeDTmIHGO9gLog8PRyyrZTv64Um3MlEtjn_5KzaHT7k4lbNALWoVy2suDiwNVVwTgb9kNGr9zQzAHNS3kzwz8wfVnwYnqbdBMWYAqYTxNglKX8hr35RXp8HcptfpdCI2mY6KFL5q4SONOl-aIUn7r954X=s72-c
www.vyganews.com
https://www.vyganews.com/2022/03/election-analysis-up-and-punchab.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/election-analysis-up-and-punchab.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy