കൊച്ചി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ...
കൊച്ചി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ വില 956 രൂപയായി.
അഞ്ച് കിലോ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 ആയി. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ധനവിലയും വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.18 രൂപയും ഡീസലിന് 91.55 രൂപയുമായി വര്‍ദ്ധിച്ചു.
Keywords: LPG, Domestic, Rate, Increased
COMMENTS