കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ നടൻ ദിലീപിനൊപ്പമിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ നടൻ ദിലീപിനൊപ്പമിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.
ആലുവ പൊലീസ് ക്ലബ്ബിൽ ദിലീപിനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.
രാവിലെ 10.30നാണ് ദിലീപ് എത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു.
വൈകാതെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പദ്ധതിയെന്നാണ് സൂചന.
COMMENTS