Central railway minister about siverline project
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിക്കായി ഡി.പി.ആര് തയ്യാറാക്കാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയില്‍ ഈ വിവരം അറിയിച്ചത്. എം.പിമാരായ ഹൈബി ഈഡന്റെയും ബെന്നി ബഹനാന്റെയും ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഈ വിവരം പറഞ്ഞത്.
പദ്ധതിക്ക് പ്രാഥമിക അംഗീകാരം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ പദ്ധതിക്കുവേണ്ട തയ്യാറെടുപ്പുകള്‍ നല്‍കുക, റിപ്പോര്‍ട്ട് തയ്യാറാക്കുക, സാധ്യതാ പഠനം നടത്തുക, വിശദമായ ഡി.പി.ആര് തയ്യാറാക്കുക എന്നിവ മാത്രമാണ് നിലവില്‍ കേരളത്തിന് ചെയ്യാനാവുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചശേഷമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകൂയെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
Keywords: Central railway minister, Siverline project, Loksabha
COMMENTS