Case against Nayanthara & Vignesh Shivan
ചെന്നൈ: നടി നയന്‍താരയ്ക്കും സംവിധായകന് വിഘ്നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി. റൗഡി പിക്ചേഴ്സ് എന്ന ഇവരുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരിനെതിരെയാണ് പരാതി.
പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് തമിഴ്നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്നു കാട്ടി സാലിഗ്രാം സ്വദേശി കണ്ണന് എന്ന ആളാണ് പരാതി നല്‍കിയിരിക്കുന്നത്.
വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത നയന്‍താരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഇരുവരും റൗഡി പിക്ചേഴ്സ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങിയത്.
Keywords: Case, Nayanthara & Vignesh Shivan, Rowdy pictures
COMMENTS