Black panther director arrested by American police
അറ്റ്ലാന്റാ: ബാങ്ക് കൊള്ളക്കാരനെന്നു കരുതി ബ്ലാക്ക് പാന്തര്‍ സംവിധായകന് റയാന് ക്ലൂഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ച് പണം പിന്‍വലിക്കാനായി ബാങ്ക് ഓഫ് അമേരിക്കയിലെത്തിയ റയാന് ക്ലൂഗറിനെ കണ്ട് ബാങ്ക് ജീവനക്കാര്‍ കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് മറ്റാരും കാണേണ്ടെന്നും രഹസ്യമായി കൈമാറണെന്നും റയാന് ആവശ്യപ്പെട്ടതും തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തി. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി റയാനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയശേഷമാണ് ആളാരാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ ക്ഷമാപണത്തോടെ വിട്ടയച്ചു.
Keywords: Black panther, Ryan Coogler, Arrest, Police
COMMENTS