Rupaa Dutta arrested for pickpocketing
കൊല്‍ക്കത്ത: മോഷണക്കേസില്‍ ബംഗാളി നടി രൂപ ദത്ത അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര പുസ്തകമേളയ്ക്കിടെ പോക്കറ്റടി നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒരു സ്ത്രീ ചവറ്റുകുട്ടയിലേക്ക് ബാഗ് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ ചോദ്യംചെയ്യലിന് ഒടുവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ചോദ്യംചെയ്യല്‍ തുടങ്ങിയപ്പോഴാണ് ഇവര്‍ നടിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ഇവരുടെ ബാഗില്‍ നിന്ന് 75,000 രൂപയും പൊലീസ് കണ്ടെടുത്തു. ഇവരില്‍ നിന്നും പോക്കറ്റടിയുടെ കണക്കുകള്‍ സംബന്ധിച്ച ഡയറിയും പൊലീസ് കണ്ടെടുത്തു.
Keywords: Kolkata, Pickpocketing, Arrested
COMMENTS