Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കേസിന്റെ തുടരന്വേഷണം അവസാനഘട്ടത്തിലെത്തിയ സന്ദര്‍ഭത്തിലാണ് നടപടി. കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ നിരത്തിയാകും ക്രൈംബ്രാഞ്ച് പ്രതികളെ ചോദ്യംചെയ്യുക.
ഏപ്രില്‍ 14 വരെയാണ് കേസിന് ഹൈക്കോടതി അനുവദിച്ചിരിക്കുന്ന അന്വേഷണ സമയപരിധി. പ്രതികളെ വീണ്ടും ചോദ്യംചെയ്തതിന് ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെന്നാണ് സൂചന.
Keywords: Actress attacked case, Dileep, Crimebranch, Highcourt
COMMENTS