Actress attacked case
കൊച്ചി: ദിലീപിന്റെ അഭിഭാഷകന് ബി.രാമന്‍പിള്ളയ്ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി ആക്രമിക്കപ്പെട്ട നടി. മുതിര്‍ന്ന അഭിഭാഷകനായ രാമന് പിള്ളയുടെ നേതൃത്വത്തില്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നും ഇത് അഭിഭാഷകവൃത്തിയുടെ ചട്ടലംഘനമാണെന്നും അതിജീവിതയായ നടി പരാതിയില്‍ പറയുന്നു.
കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്.
അഡ്വ.രാമന് പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചുവെന്നും 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘമാണെന്നും നടി ആരോപിക്കുന്നു. അതിനാല്‍ അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്.
Keywords: Actress attacked case, Victim, B.Raman Pillai
COMMENTS