Actor Vinayakan's about me too controversy
കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനിടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന വിഷയത്തില്‍ പരസ്യമായി ക്ഷമ ചോദിച്ച് നടന് വിനായകന്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന് ക്ഷമാപണം നടത്തിയത്.
തന്റെ ഭാഷാ പ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നുയെന്നും ഒട്ടു വ്യക്തിപരമായല്ല അത്തരമൊരു പ്രതികരണം നടത്തിയതെന്നും നടന് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മീ ടുവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വിനായകന് പറഞ്ഞത് വിവാദമാകുകയായിരുന്നു. ഇതിനെതിരെ നിരവധി സ്ത്രീകള്‍ അടക്കമുള്ള നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. സംവിധായകന് വി.കെ പ്രകാശും നടി നവ്യാ നായരും എല്ലാം കേട്ട് മിണ്ടാതിരുന്നതിനെതിരെയും വിവാദമുയര്‍ന്നിരുന്നു.
.Keywords: Actor Vinayakan, Me too controversy, Apology
COMMENTS