Actor Simbu's defamation case
ചെന്നൈ: നടന് ചിമ്പു നല്കിയ മാനഷ്ടക്കേസില്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. കേസെടുത്ത് മൂന്നു വര്‍ഷമായിട്ടും സത്യവാങ്മൂലം നല്‍കാത്തതിലാണ് കോടതി നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ മാസം 31 നകം പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ചിമ്പു നായകനായ `അന്‍പാനവന്‍ അടങ്കാതവന്‍ അസറാതവന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കേസിലവസാനിച്ചത്. ചിത്രം പരാജയപ്പെട്ടതിന് കാരണം ചിമ്പുവാണെന്ന് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന് ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചിമ്പു നിര്‍മ്മാതാവ്, നിര്‍മ്മാതാക്കളുടെ സംഘടന, നടന് വിശാല്‍ എന്നിവര്‍ക്കെതിരെ നഷ്ടപരിഹാര കേസ് നല്‍കിയത്.
Keywords: Actor Simbu, Defamation case, Madras high court, Fine
COMMENTS