Actor Prabhas fan commits suicide
ആന്ധ്രാപ്രദേശ്: ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധേശ്യാമിന്റെ മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന് ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മറ്റും ചിത്രത്തിനെതിരെ വന്ന റിപ്പോര്‍ട്ടുകളില്‍ മനംനൊന്താണ് പ്രഭാസിന്റെ ആരാധകന് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശ് സ്വദേശി രവി തേജ (24) ആണ് രാധേശ്യാം കണ്ടതിനു ശേഷം വീട്ടിലെത്തി സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്.
രാധാ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേശ്യാം 350 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ്. ചിത്രത്തില്‍ ഒരു ഹസ്തരേഖാ വിദഗ്ദ്ധന്റെ റോളിലാണ് പ്രഭാസ് എത്തുന്നത്. എന്നാല്‍ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. മോശം തിരക്കഥയാണ് ചിത്രത്തിന് വിനയായതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Actor Prabhas, Fan, Radhe Shyam, Suicide
COMMENTS