അഹമ്മദാബാദ് : മൂന്നാം ഏകദിനത്തില്‍ 96 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ കടപുഴക്കി ഇന്ത്യ പരമ്പര തൂത്തുവാരി. 266 റണ്‍സ് വിജയലക്ഷ്യം നേരിടാനിറങ്ങിയ...
അഹമ്മദാബാദ് : മൂന്നാം ഏകദിനത്തില്‍ 96 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ കടപുഴക്കി ഇന്ത്യ പരമ്പര തൂത്തുവാരി.
266 റണ്‍സ് വിജയലക്ഷ്യം നേരിടാനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 37.1 ഓവറില്‍ 169ന് എല്ലാവരും പുറത്താവുകയായിരുന്നു.
മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാന്‍ കഴിഞ്ഞത് രോഹിത് ശര്‍മയ്ക്കു വലിയ നേട്ടവുമായി.
സന്ദര്‍ശകര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും വിജയ പ്രതീക്ഷ ഉയര്‍ത്താനായില്ല. വാലറ്റത്ത് 18 പന്തില്‍ നിന്ന് മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 36 റണ്‍സെടുത്ത ഒഡീന്‍ സ്മിത്താണ് വെസ്റ്റ് ഇന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍.
മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയാണ് പരമ്പരയുടെ താരം. മാന്‍ ഒഫ് ദി മാച്ച് ശ്രേയസ് അയ്യരാണ്.
ഒരിക്കല്‍ കൂടി ഇന്ത്യയുടെ മുന്‍നിര അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്. മധ്യനിരയാണ് രക്ഷയ്ക്കെത്തിയത്.
ടോസ് നേടി ബാറ്റിം തിരഞ്ഞെടുത്ത ഇന്ത്യ കൃത്യം 50 ഓവറില്‍ 265 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.
Summary: India sweep ODI series against West Indies . West Indies were all out for 169 in 37.1 overs with a target of 266 in the third ODI.
COMMENTS