lokayuktha ordinance
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ച സംഭവത്തില്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.
സംസ്ഥാനത്ത് അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്നും സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് ഗവര്‍ണര്‍ കുടപിടിക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു
ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള നിയമപരമായ സാധ്യത പ്രതിപക്ഷം തേടുമെന്നും നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നു പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
അതേസമയം ഓര്‍ഡിനന്‍സില്‍ അടിയന്തരമായി ഗവര്‍ണര്‍ ഒപ്പിടേണ്ടതിന്റെ ആവശ്യകത സി.പി.ഐക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയത്തില്‍ സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി.
Keywords: lokayuktha ordinance, V.D Satheesan, Kanam Rajendran
COMMENTS