V.D Satheesan about Malampuzha issue
കൊച്ചി: സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രൊഫഷണലിസത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പല തവണ ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ലെന്നും ദുരന്തനിവാരണ അഥോറിറ്റിയില്‍ ആധുനുക വത്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലമ്പുഴയില്‍ ബാബുയെന്ന യുവാവിനെ സൈന്യം രക്ഷപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ഈ വിവരം പറഞ്ഞത്. രണ്ടുദിവസം മലയിടുക്കില്‍ കുടുങ്ങിക്കിടന്ന ബാബുവിന്റെ മനോധൈര്യത്തെ അഭിനന്ദിച്ച അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുവഹിച്ച ഇന്ത്യന്‍ സൈന്യം, വനം, പൊലീസ്, ഫയര്‍ഫോഴ്സ്, കോസ്റ്റ്ഗാര്‍ഡ്, നാട്ടുകാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കും അഭിനന്ദനം അറിയിച്ചു.
Keywords: V.D Satheesan, Malampuzha, Rescue operation
COMMENTS