Bus charge hike
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികളുടെ കണ്സഷന് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമാകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തു നിന്ന് എത്തിയാല്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാമെന്ന ഉറപ്പ് ബസുടമകള്‍ക്ക് നല്‍കിയിയിട്ട് രണ്ടു മാസം കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ നടപടി സ്വീകരിക്കാത്തില്‍ ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗജന്യമാക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.
Keywords: Transport minister, Bus charge, Soon
COMMENTS