Syro Malabar Malankara priests under custody
പത്തനംതിട്ട: അനധികൃത മണല്‍ഖനന കേസില്‍ വൈദികര്‍ അറസ്റ്റില്‍. സിറോ മലബാര്‍ സഭ പത്തനംതിട്ട അതിരൂപതയിലെ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസും വികാരിമാരുമടക്കം ആറുപേരാണ് അറസ്റ്റിലായത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.ബി - സി.ഐ.ഡി സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തിരുനല്‍വേലിയിലെ അംബാസമുദ്രം മേഖലയിലെ താമരഭരണി പുഴയോരത്ത് അനധികൃത മണല്‍ഖനനം നടത്തിയ കേസിലാണ് അറസ്റ്റ്. അതേസമയം സ്ഥലം പാട്ടത്തിന് നല്‍കിയതാണെന്നും കരാറുകാരനാണ് മണല്‍ഖനനം നടത്തിയതെന്നുമാണ് സഭയുടെ ഈ വിഷയത്തിലെ വിശദീകരണം. അറസ്റ്റിലായവരെ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Keywords: Syro Malabar Malankara priests, Arrest, Madras high court
COMMENTS