Swapna Suresh joined for a new job
തൊടുപുഴ: നയന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് പുതിയ ജോലി ലഭിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഡയറക്ടറായാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചത്. ഇന്നു രാവിലെ എച്ച്ആര്‍ഡിഎസിന്റെ തൊടുപുഴയിലെ ഓഫീസില്‍ അവര്‍ ചുമതലയേറ്റു.
സ്വപ്നയ്ക്കെതിരെയുള്ള കേസുകളും മറ്റ് വിവാദങ്ങളും അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹിക സേവനരംഗത്തെ അവരുടെ താത്പര്യവും പ്രവര്‍ത്തനശേഷിയും ഉപകാരപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി വ്യക്തമാക്കി.
ഇന്ത്യയില്‍ പത്തുലക്ഷം ആദിവാസികള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുന്ന `സദ്ഗൃഹ' എന്ന പദ്ധതിയാണ് നിലവില്‍ എച്ച്ആര്‍ഡിഎസ് ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം തന്റെ അടുത്തിടെയുള്ള അഭിമുഖങ്ങളൊക്കെ കണ്ട് ആദ്യമായി ഒരു ജോലി നല്‍കാനായി മുന്നോട്ടുവന്നത് എച്ച്ആര്‍ഡിഎസ് ആണെന്നും അതിനാല്‍ തന്നെ താന്‍ ഇത് സന്തോഷപൂര്‍വം സമ്മതിക്കുകയായിരുന്നെന്നും തന്റെ അന്നമാണിതെന്നും, മക്കളെ വളര്‍ത്താനുള്ള ഉപാധിയാണെന്നും അതിനാല്‍ മുഴുവന്‍ സമയവും താന്‍ ഇതില്‍ വ്യാപൃതയായിരിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
Keywords: Swapna Suresh, New job, HRDS India, Case
COMMENTS