Strict action against untrained snake catching people
കോഴിക്കോട്: ശരിയായ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെ പിടിക്കുന്നത് കര്‍ശനമായി വിലക്കി വനംവകുപ്പ്. ശാസ്ത്രീയ പരിശീലനമില്ലാതെ സ്വന്തം നിലയില്‍ പിടിക്കുന്നതുകൊണ്ടാണ് പലപ്പോഴും പാമ്പ് കടിയേല്‍ക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
അഞ്ചു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. ഇതിനിടയില്‍ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. ഇത്തരത്തില്‍ ലൈസന്‍സില്ലാതെ പാമ്പിനെ പിടിക്കുന്നത് മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പാമ്പു കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് ശാസ്ത്രീയപരിശീലനമില്ലാത്തതാണ് കടിയേല്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അതേസമയം വാവ സുരേഷിന് ആവശ്യമായ ചികിത്സയും ധനസഹായവും വനംവകുപ്പ് നല്‍കും. ഇതോടൊപ്പം അടിയന്തരമായി പരിശീലനപദ്ധതിയില്‍ ചേരാന്‍ ഇയാള്‍ക്ക് വനം വകുപ്പ് കര്‍ശന നിര്‍ദ്ദേശവും നല്‍കും.
Keywords: Untrained snake catching, Forest department, Severe action
COMMENTS