കണ്ണൂർ: വിവാഹ വീട്ടിനു മുന്നിൽ ബോംബേറ്റൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി മിഥുനാണ് ബോംബെറിഞ്ഞതെന്നു പൊലീസ...
കണ്ണൂർ: വിവാഹ വീട്ടിനു മുന്നിൽ ബോംബേറ്റൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഏച്ചൂർ സ്വദേശി മിഥുനാണ് ബോംബെറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ്, റിജുൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബോംബേറ് സംഘത്തിൽ 18 പേർ ഉണ്ടായിരുന്നുവെന്ന് സി സി ടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിട്ടുണ്ട്.
ഏച്ചൂരിൽ നിന്ന് തോട്ടടയിൽ വന്നു താമസിക്കുന്ന ഷമലിന്റെ വിവാഹത്തിനിടെയുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
വിവാഹ വീട്ടിൽ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയിൽ തർക്കമുണ്ടായിരുന്നു. ഏച്ചൂരിൽ നിന്ന് എത്തിയ സൃഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായി. ഇതു കൈയാങ്കളിയാലുമെത്തിയിരുന്നു. മുതിർന്ന ചിലര് ഇടപെട്ട് തർക്കം പറഞ്ഞൊതുക്കുകയായിരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ വധുവിനെയും കൂട്ടി വരൻ തോട്ടടയിലെ വീട്ടിലെത്തിയപ്പോൾ ഏച്ചൂർ സംഘം ബാന്റ് മേളവും മറ്റും ഒരുക്കിയിരുന്നു. ഈ സമയം തലേ ദിവസം കശപിശയുണ്ടായ തോട്ടട നിവാസികളായ ചിലർ നിൽക്കുന്നതു കണ്ട് മിഥുൻ ഓടിപ്പോയി തങ്ങൾ വന്ന ടെംപോ ട്രാവലറിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബ് എടുത്ത് എറിയുകയായിരുന്നു. ആദ്യത്തേത് പൊട്ടിയില്ല. രണ്ടാമത്തേത് ഒപ്പമുണ്ടായിരുന്ന വിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. തലച്ചോർ തകർന്ന് വിഷ്ണു തൽക്ഷണം മരിച്ചു.
ഇതോടെ അക്രമികൾ കൂട്ടുകാരന്റെ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
COMMENTS