Twenty 20 worker Deepu's murder
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്ത്തകന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ എം.എല്‍.എ പി.വി ശ്രീനിജന് അടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റെക്സ് എം.ഡിയും ട്വന്റി 20 ചെയര്‍മാനുമായ സാബു എം ജേക്കബ്.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ഇതിനു പിന്നില്‍ പി.വി ശ്രീനിജന് എം.എല്‍.എ അടക്കമുള്ളവരാണെന്നും സാബു ആരോപണം ഉന്നയിച്ചു. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഗൂഢാലോചന പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു.
എം.എല്‍.എയുടെ നേതൃത്വത്തില്‍ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പത്തു മാസമായി ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത ദീപുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷനില്‍ എം.എല്‍.എ പറയുന്നതുപോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും പരാതി പറയാന്‍ ചെല്ലുന്നവര്‍ പ്രതികളാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: Twenty 20, Murder, Kitex M.D, MLA
COMMENTS