മുംബയ് : രോഹിത് ശര്‍മയെ ഏകദിനത്തിനും ട്വന്റി 20ക്കും പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനുമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ട...
മുംബയ് : രോഹിത് ശര്‍മയെ ഏകദിനത്തിനും ട്വന്റി 20ക്കും പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനുമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ട്വന്റി 20 ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരങ്ങള്‍ ഈ മാസം 24, 26, 27 തീയതികളില്‍ നടക്കാനിരിക്കെയാണ് പുതിയ ടീമിനെയും ക്യാപ്ടനെയും പ്രഖ്യാപിച്ചത്.
മാര്‍ച്ചില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ മോശം ഫോം പരിഗണിച്ച് ഒഴിവാക്കി.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 18 അംഗ ടെസ്റ്റ് ടീമിനെയും 18 അംഗ ഏകദിന ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ വത്സല ശിഷ്യനാണ് സഞ്ജു സാംസണ്. നേരത്തേയും 18 അംഗ സ്ക്വാഡില്‍ വന്നിട്ടും സഞ്ജുവിനു കളിക്കാനാവാതെ പോയിട്ടുണ്ട്.
ഇക്കുറി ഋഷഭ് പന്തിനു വിശ്രമം അനുവദിച്ചപ്പോള്‍ ട്വന്റി 20 ടീമില്‍ കീപ്പറുടെ സ്ഥാനം ഇഷാന് കിഷനാണ് കൊടുത്തിരിക്കുന്നത്. സഞ്ജുവിന് അവസരം കിട്ടിയാല്‍ അതു നന്നായി മുതലെടുത്താല്‍ വരുന്ന ട്വന്റി 20 ലോകകപ്പിലും അവസരം ഉറപ്പാക്കാം. ഇല്ലാത്ത പക്ഷം സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനുമേല്‍ നിഴല്‍ വീഴാനും മതി.
ട്വന്റി 20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്.
ഋഷഭ് പന്തിനു പുറമേ മുന്‍ നായകന് വിരാട് കോലിക്കും ട്വന്റി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. പരിക്കേറ്റ് കുറച്ചുനാളായി പുറത്തിരിക്കുന്ന ഓള് റൗണ്ടര്‍ വീന്ദ്ര ജഡേജ ട്വന്റി 20 ടീമില്‍ തിരിച്ചെത്തി.
ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മയാങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.
പരിക്കേറ്റ കെ.എല്‍. രാഹുലിനെയും എല്ലാ മത്സരങ്ങളില്‍ നിന്നും ഒഴിവാക്കി. പുതുമുഖം സൗരഭ് കുമാര്‍ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് പരമ്പരയിലെ രണ്ടു ടെസ്റ്റ് മത്സരങ്ങളും.
ഫെബ്രുവരി 24ന് ലക്നൗവിലാണ് ആദ്യ ട്വന്റി20 മത്സരം. രണ്ടും മൂന്നും മത്സരങ്ങള്‍ ഫെബ്രുവരി 26, 27 തീയതികളില്‍ ധരംശാലയില്‍ നടക്കും. ആദ്യ ടെസ്റ്റ് മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ മൊഹാലിയില്‍ നടക്കും. മാര്‍ച്ച് 12 മുതല്‍ 16 വരെ ബംഗളൂരുവിലാണ് രണ്ടാം ടെസ്റ്റ്.
COMMENTS