V.D Satheesan is against government
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ലെന്നും ചുവപ്പ് ഭീകരതയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കണ്ണൂരില്‍ യുവാവ് ബോംബേറില്‍ കൊല്ലപ്പെട്ട സംഭവവും സി.ഐ.ടി.യുക്കാരുടെ ഇടപെടലില്‍ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്ത സംഭവവും എടുത്തുകാട്ടിയാണ് പ്രതിപക്ഷനേതാവ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്ക് പോലും യാതൊരു നിയന്ത്രണമില്ലെന്നും നിക്ഷേപകരെ പാര്ട്ടിക്കാര് തന്നെ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോള്‍ കണ്ണൂരില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാന സംഭവങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രവാസികളെ കേരളത്തില്‍ നിക്ഷേപത്തിന് ക്ഷണിക്കുകയും പാര്ട്ടിക്കാര് അവരെ പീഡിപ്പിച്ച് സ്ഥാപനങ്ങള്‍ പൂട്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ നയം ഒന്നും പ്രവൃത്തി മറ്റൊന്നുമാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ ബോംബു നിര്‍മ്മാണത്തില്‍ എക്കാലത്തും സി.പി.എമ്മിന് പങ്കുണ്ടായിരുന്നെന്നും അതിനാല്‍ തന്നെ പാപഭാരത്തില്‍ നിന്ന് പാര്‍ട്ടിക്കും ഇടതു മുന്നണിക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, CPM, Government, Kannur
COMMENTS