V.D Satheesan is against Chief minister
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി ശിവശങ്കറിനെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തിയത് ഭയം കാരണമെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.
അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കര്‍ വെളിപ്പെടുത്തിയാല്‍ പൊള്ളുന്നത് മുഖ്യമന്ത്രിക്കായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശിവശങ്കറിന്റെ കൂട്ടുപ്രതി അയാള്‍ക്കെതിരെ പറഞ്ഞപ്പോള്‍ പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ പൊള്ളലേറ്റവര്‍ക്ക് പ്രത്യേക പക ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ശിവശങ്കര്‍ പ്രതികരിച്ചാല്‍ പൊള്ളലേല്‍ക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണനയില്‍ വന്നപ്പോഴാണ് സര്‍ക്കാര്‍ ലോകായുക്തയ്ക്കെതിരെ തിരിഞ്ഞതെന്നും ഗവര്‍ണര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: V.D Satheesan, Chief minister, SivSankar, Swapna Suresh
COMMENTS