Operation Ganga
ന്യൂഡല്‍ഹി: യുദ്ധഭൂമിയായ യുക്രെയിനില്‍ നിന്നും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന് ഗംഗയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഇന്ത്യാക്കാരെ യുക്രെയിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിച്ചശേഷം നാട്ടിലെത്തിക്കുന്ന നിലവിലെ രീതി ഏകോപിപ്പിക്കാനും അവിടേക്ക് കേന്ദ്രമന്ത്രിമാരെ അയയ്ക്കാനുമാണ് തീരുമാനം.
യുക്രെയിനില്‍ കുടുങ്ങിയവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ലെന്നും ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്നാണ് കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, കിരണ്‍ റിജ്ജു, ജ്യോതിരാദിത്യ സിന്ധ്യ, വി.കെ സിങ് എന്നിവര്‍ക്ക് രക്ഷാദൗത്യം ഏകോപിപ്പിക്കാനുള്ള ചുമതല കൊടുത്തത്.
Keywords: Operation Ganga, Ukraine, Prime minister
COMMENTS