സ്വന്തം ലേഖകന്‍ കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിനിടെ ജിഷ്ണു എന്ന യുവാവ് തല ചിതറി മരിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങ...
സ്വന്തം ലേഖകന്‍
കണ്ണൂര്‍: തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിനിടെ ജിഷ്ണു എന്ന യുവാവ് തല ചിതറി മരിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്.
ജനക്കൂട്ടത്തിലേക്ക് ബോംബ് വീഴുന്നതും ഭയന്നു ജനം ചിതറി ഓടുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
വരനും വധുവും നടന്നു പോകുന്നതിനു മുന്നിലാണ് ബോംബ് പൊട്ടുന്നത്.
ഭയാനകമായ കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വധു ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നതിന് മുന്നിലാണ് സ്ഫോടനം ഉണ്ടായതെന്നും ദൃശ്യങ്ങള്‍ വ്യക്തമാണ്.
കരുതിക്കൂട്ടി നടത്തിയ ആക്രമണമായിരുന്നുവെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ബോംബ് എറിഞ്ഞത്.
ബോംബ് പൊട്ടുമെന്ന് അറിയാമായിരുന്നവരും സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളും അതിനൊപ്പമുള്ള ശബ്ദ ശകലങ്ങളും വ്യക്തമാക്കുന്നു.
കേസില്‍ ഏച്ചൂര്‍ സ്വദേശി ഗോകുലും മുഖ്യപ്രതി മിഥുനും മറ്റൊരാളും ഇന്ന് അറസ്റ്റിലായി.
അക്ഷയ് എന്ന യുവാവാണ് ബോംബ് എറിഞ്ഞതെന്നും ഈ ബോംബ് ലക്ഷ്യം തെറ്റി പതിച്ചാണ് ജിഷ്ണു തല ചിതറി മരിച്ചതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രധാന പ്രതി മിഥുന്‍ ഇന്നലെയാണ് എടക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ബോംബ് എറിഞ്ഞത് മിഥുനാണെന്നാണ് ആദ്യം കരുതിയിരുന്നത്. സംഭവത്തിനു പിന്നാലെ മിഥുന്‍ ഒളിവില്‍ പോവുകയായിരുന്നു.
അക്ഷയ് ഉള്‍പ്പെടെ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
Summary: More footage of a young man named Jishnu killed during a bomb attack on a wedding party in Kannur. According to the remand report submitted to the court by the police, the bomb was hurled by a young man named Akshay.
COMMENTS