School annual examination
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ പത്തിനുള്ളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അധ്യാപകസംഘടനകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ ഏപ്രില്‍ പത്തിനുള്ളില്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മാര്‍ച്ച് 31 നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓഫ്ലൈന് ക്ലാസുകള്‍ പൂര്‍ണ്ണമായും തുടങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളിലെത്താന്‍ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മാത്രം ഡിജിറ്റല്‍ ഓണ്‍ലൈന്‍ - കൈറ്റ് ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ തുടരുമെന്നും കുട്ടികള്‍ക്ക് പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫോക്കസ് ഏരിയ മാര്‍ക്ക് ക്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister V.Sivankutty, School annual examination
COMMENTS