Minister A.K Saseendran
പാലക്കാട്: കൂര്‍മ്പാച്ചി മലയില്‍ ബാബുവിന് കിട്ടിയ സംരക്ഷണം ഇനി ആര്‍ക്കും ലഭിക്കുകയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. മല കയറുന്നത് കൃത്യമായ നിബന്ധകള്‍ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാബു പ്രശസ്തനായതോടെ കൂടുതല്‍ ആള്ക്കാര് മലകയറാന്‍ തുടങ്ങിയതോടെയാണ് നടപടി.
കഴിഞ്ഞ ദിവസം മലയില്‍ ഒരാള്‍ കൂടി കുടുങ്ങിയിരുന്നു. ഇയാളെ ആറു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കണ്ടെത്തിയത്. ഇതോടെയാണ് ഈ വിഷയത്തില്‍ വനം വകുപ്പ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
Keywords: A.K Saseendran, Palakkad, Babu
COMMENTS