Lata Mangeshkar international school
മുംബൈ: അന്തരിച്ച ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര സംഗീത കോളേജ് സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഭാരത് രത്ന ലതാ ദീനനാഥ് മങ്കേഷ്കര്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് കോളേജ് എന്നായിരിക്കും കോളേജിന്റെ പേരെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്കര്‍ ഇന്റര്‍നാഷണല്‍ മ്യൂസിക് കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ലത മങ്കേഷ്കറുടെ സഹോദരന് ഹൃദയനാഥ് മങ്കേഷ്കറുടെ നേതൃത്വത്തില്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
എന്നാല്‍ കോവിഡാന്തര പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ലത മങ്കേഷ്കര്‍ അന്തരിച്ചതിനെ തുടര്‍ന്ന് മുംബൈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കലീനയില്‍ തന്നെ ഗായികയുടെ പേരില്‍ കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Keywords: Lata Mangeshkar, International school, Mumbai
COMMENTS