Lalu Prasad Yadav is again 5 years to jail
പട്‌ന: കാലിത്തീറ്റ കുംഭകോണ അവസാന കേസിലും ആര്‍.ജെ.ഡി അദ്ധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.
ലാലു പ്രസാദിന് അഞ്ചു വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 24 പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
കുംഭകോണത്തിലെ അവസാനത്തേതും അഞ്ചാമത്തേതുമായ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി. നേരത്തെ ആദ്യ നാലു കേസുകളില്‍ ജയില്‍വാസം അനുഭവിച്ചതിനു ശേഷം ലാലു പ്രസാദിനു ജാമ്യം ലഭിച്ചിരുന്നു.
Keywords: Lalu Prasad Yadav, RJD leader, Jail, 5 years
COMMENTS