Covid test rate in Kerala
തിരുവനന്തപുരം: കോവിഡ് പരിശോധന നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ലാബുടമകളുടെ സംഘടന രംഗത്ത്. ആര്.ടി.പി.സി.ആറിന് 500 രൂപയും ആന്റിജന്‍ 300 രൂപയുമെന്നത് തുടരണമെന്നതാണ് ലാബുടമകളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ലാബുടമകള്‍.
ഫെബ്രുവരി ഒന്‍പതിനാണ് സര്‍ക്കാര്‍ കോവിഡ് പരിശോധനകള്‍ക്ക് നിരക്ക് കുറച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവനുസരിച്ച് ആര്.ടി.പി.സി.ആറിന് 300 രൂപയും ആന്റിജന്‍ 100 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ലാബ് ഉടമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ പരിശോധിക്കാനാവില്ലെന്നാണ് ലാബുടകളുടെ വാദം. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഈ മാസം 14 ന് ഡി.എം.ഒ ഓഫീസ് ഉപരോധിക്കാനും തീരുമാനമുണ്ട്.
Keywords: Lab owners, Covid test rate, Government
COMMENTS