ഐപിഎല്‍ താര ലേലം അവസാനിച്ചു, മലയാളത്തിന്റെ സന്തോഷമായി വിഷ്ണു വിനോദ്, സഞ്ജു, ബേസില്‍ തമ്പി, ആസിഫ്... നിരാശയായി ശ്രീശാന്ത്

സ്വന്തം ലേഖകന്‍ മുംബയ്: മലയാളികള്‍ക്ക് ഒരേസമയം സന്തോഷവും നിരാശയും പകര്‍ന്ന് ഐപിഎല്‍ മെഗാ ലേലം അവസാനിച്ചു.  മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്...


സ്വന്തം ലേഖകന്‍

മുംബയ്: മലയാളികള്‍ക്ക് ഒരേസമയം സന്തോഷവും നിരാശയും പകര്‍ന്ന് ഐപിഎല്‍ മെഗാ ലേലം അവസാനിച്ചു. 

മലയാളിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 50 ലക്ഷം രൂപയ്ക്കു സ്വന്തമാക്കിയപ്പോള്‍ എസ് ശ്രീശാന്ത് അവസാന പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഫ്രാഞ്ചൈസികള്‍ താത്പര്യം കാണിക്കാതിരുന്നതിനെ തുടര്‍ന്ന് ലേലത്തില്‍ വന്നില്ല.

ഇത്തവണ മൊത്തം നാലു മലയാളികളാണ്  ഐപിഎലില്‍ കളിക്കാന്‍ എകത്തുക. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്ടനാണ്. മലയാളിയായ ബേസില്‍ തമ്പിയെ മുംബയ് ഇന്ത്യന്‍സ് സ്വന്തമാക്കി. മലയാളി താരമായ കെ.എം. ആസിഫിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിറുത്തി.

ചില അതിശയിപ്പിക്കുന്ന വാങ്ങലുകളും ഇക്കുറി നടന്നു. പതിവുപോലെ ചില പ്രമുഖരെ ആരും വാങ്ങാതെയും പോയി.

ഓസ്‌ട്രേലിയന്‍ പേസര്‍ റൈലി മെരെഡിത്തിനെ മുംബയ്  ഇന്ത്യന്‍സ് ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി. 50 ലക്ഷം രൂപയ്ക്ക് ശ്രീലങ്കന്‍ ബൗളര്‍ ചമിക കരുണരത്‌നെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂട്ടി. വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ കെയില്‍ മയേഴ്‌സിനെ 50 ലക്ഷം രൂപയ്ക്ക് ലക്‌നൗ വലവീശിപ്പിടിച്ചു.

വില്ക്കപ്പെടാതെ പോയ താരങ്ങള്‍

ഇശാന്ത് ശര്‍മ്മ, ചരിത് അസലങ്ക, ഷാക്കിബ് അല്‍ ഹസന്‍, റഹ്മാനുള്ള ഗുര്‍ബാസ്, ബെന്‍ മക്ഡര്‍മോര്‍ട്ട്, മോയിസസ് ഹെന്റിക്കസ്, അകീല്‍ ഹുസൈന്‍, കോളിന്‍ മണ്‍റോ, ബ്ലെസ്സിങ് മുസറബനി, ആന്‍ഡ്രൂ തൈ.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെ മൂന്നു  കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ കൂട്ടിയിരിക്കുന്നത്. രണ്ടു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്‌സിനെ കൊല്‍ക്കത്ത സ്വന്തമാക്കി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ 1.90 കോടി രൂപയ്ക്കും ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിനെ 2.40 കോടി രൂപയ്ക്കും ഗുജറാത്ത് ടീമിലെത്തിച്ചു. 3.60 കോടി രൂപയ്ക്ക് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ഡാന്‍ ചെന്നൈയില്‍ കളിക്കും.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിഡിയെ 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. ഇംഗ്ലീഷ് ഓപണര്‍ അലക്‌സ് ഹെയില്‍സിനെ ഒന്നര കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിനെ രണ്ടു കോടി രൂപയ്ക്ക് ലക്‌നൗ ടീം സ്വന്തമാക്കി. 

ഇന്ത്യന്‍ താരം കരുണ്‍ നായരെ 1.40 കോടി രൂപയ്ക്ക് രാജസ്ഥാന്‍ നേടി. ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്‌സ് ഒന്നരക്കോടി രൂപയ്ക്ക് ഹൈദരാബാദിലെത്തിയെപ്പോള്‍ കീവിസിന്റെ മറ്റൊരു വിക്കറ്റ് കീപ്പറായ ടിം സെയ്‌ഫെര്‍ട്ട് 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിക്കു സ്വന്തമായി.

ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയെ ഒന്നര കോടി രൂപയ്ക്ക് കൊല്‍ക്കത്ത റാഞ്ചി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഗുര്‍കീരത് സിംഗ് മാനും പേസര്‍ വരുണ്‍ ആരോണും 50 ലക്ഷം രൂപയ്ക്ക് ഗുജറാത്തില്‍ കളിക്കുമെന്ന് ഉറപ്പായി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ 30 ലക്ഷം രൂപയ്ക്ക് മുംബയ് സ്വന്തമാക്കി.

 

ഇന്ത്യന്‍ പേസര്‍ കുല്‍ദീപ് യാദവിനെ 20 ലക്ഷം രൂപയ്ക്ക് രാജസ്ഥാന്‍ നേടി. ഉമേഷ് യാദവിനെ 2 ണ്ടു കോടി രൂപയ്ക്കും അഫ്ഗാന്‍ ഓള്‍ ൗണ്ടര്‍ മുഹമ്മദ് നബിയെ ഒരു കോടി രൂപയ്ക്കും കൊല്‍ക്കത്ത സ്വന്തമാക്കി. 

ന്യൂസീലന്‍ഡ് ഓള്‍ റൗണ്ടര്‍മാരായ ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍നൈല്‍, ദക്ഷിണാഫ്രിക്കന്‍ താരം റസ്സി വാന്‍ ഡര്‍ ഡസ്സന്‍ എന്നിവരെ രാജസ്ഥാന്‍ ലേലത്തിന്റെ അവസാന ഘട്ടത്തില്‍  ടീമിലെത്തിച്ചു. 

* ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ (75 ലക്ഷം രൂപ) ആര്‍സിബിയിലേക്ക്

* വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫേബിയന്‍ അലന്‍ (75 ലക്ഷം രൂപ) മുംബയില്‍

* ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലി (രണ്ടു കോടി രൂപ) ആര്‍സിബിയില്‍


Summary: IPL star auction ends, Vishnu Vinod, Sanju, Basil Thampi, Asif happy in ... S Sreesanth disappointed

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഐപിഎല്‍ താര ലേലം അവസാനിച്ചു, മലയാളത്തിന്റെ സന്തോഷമായി വിഷ്ണു വിനോദ്, സഞ്ജു, ബേസില്‍ തമ്പി, ആസിഫ്... നിരാശയായി ശ്രീശാന്ത്
ഐപിഎല്‍ താര ലേലം അവസാനിച്ചു, മലയാളത്തിന്റെ സന്തോഷമായി വിഷ്ണു വിനോദ്, സഞ്ജു, ബേസില്‍ തമ്പി, ആസിഫ്... നിരാശയായി ശ്രീശാന്ത്
https://blogger.googleusercontent.com/img/a/AVvXsEg5ofGrG_llB7KrgcbtXcBeC23sR-fRynxc0st8mS7GqSq26nAXwNlfMlTZfS6U44e57r1zTOh-nW1aXiR67DNChtsRz9oD2NfBJf4R27T1bYKZ-v3Et5TVEgxvbwN1hyDmXA2OROiceiCm9DyDoq772q_Uu97V44TOsUSgcETZBj3gdRVBsXM40Z5ilw=s320
https://blogger.googleusercontent.com/img/a/AVvXsEg5ofGrG_llB7KrgcbtXcBeC23sR-fRynxc0st8mS7GqSq26nAXwNlfMlTZfS6U44e57r1zTOh-nW1aXiR67DNChtsRz9oD2NfBJf4R27T1bYKZ-v3Et5TVEgxvbwN1hyDmXA2OROiceiCm9DyDoq772q_Uu97V44TOsUSgcETZBj3gdRVBsXM40Z5ilw=s72-c
www.vyganews.com
https://www.vyganews.com/2022/02/ipl-star-auction-ends.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/ipl-star-auction-ends.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy