ആന്റിഗ്വ: കളിയുടെ സമസ്ത മേഖലകളിലും ഇംഗ്ളണ്ടിനെ നിലംപരിശാക്കി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. അഞ്ചാം തവണയാണ് ഇന്ത്യ കൗമാ...
ആന്റിഗ്വ: കളിയുടെ സമസ്ത മേഖലകളിലും ഇംഗ്ളണ്ടിനെ നിലംപരിശാക്കി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. അഞ്ചാം തവണയാണ് ഇന്ത്യ കൗമാര കിരീടം ചൂടുന്നത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ രാജ് ബാവയുടെ മിന്നുന്ന ബൗളിംഗ് പ്രകടനമാണ് ഇംഗ്ളണ്ടിനെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189ന് പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റ് ആദ്യം ബാറ്റിംഗ തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ, ഇന്ത്യന്‍ ബോളര്‍മാര്‍ ആ കണക്കുകൂട്ടലെല്ലാം തെറ്റിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ജയിംസ് റീവ് (116 പന്തില്‍ 95 റണ്‍സ്) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതി നിന്നത്. ജയിംസ് സാലെസ് 34 റണ്‍സെടുത്തു.
ഓപ്പണര്‍ ജേക്കബ് ബെതല്ലിനെ (2) രണ്ടാം ഓവറില്‍ത്തന്നെ വിക്കറ്റിനുമുന്നില്‍ കുരുക്കി രവികുമാറാണ് വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. രവികുമാറിന്റെ അടുത്ത ഓവറില്‍ ക്യാപ്ടന് പ്രെസ്റ്റ് റണ്ണെടുക്കും മുമ്പ് കുറ്റി തെറിച്ചു പുറത്തായി.
30 പന്തില്‍ ഒരു സിക്സറും നാല് ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്ത് നല്ല ഫോമില്‍ നിന്ന് ജോര്‍ജ് തോമസിനെ ബാവ ക്യാപ്റ്റന്‍ യാഷ് ദൂലിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് മൂന്നിനു 37 എന്ന നിലയിലേക്കു വീണു. തുടര്‍ച്ചയായ പന്തുകളില്‍ വില്യം ലുക്-സ്റ്റണെയും (4) ജോര്‍ജ് ബെല്ലിനെയും (0) വിക്കറ്റ് കീപ്പര്‍ ദിനേശ് ബാനയുടെ കൈകളിലെത്തിച്ച് ബാവ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു.
അതോടെ അഞ്ചിന് 47 എന്ന നിലയിലായി ഇംഗ്ളണ്ട്. പിന്നാലെ റെഹാന് അഹമ്മദും (10) ബാവയുടെ ഇരയായി വീണു.
അലെക്സ് ഹോര്‍ട്ടണെ (10) സ്പിന്നര്‍ കൗശല്‍ താംബെ പുറത്താക്കി. ഏഴിന് 91 എന്ന നിലയില്‍ ആയ ഇംഗ്ലണ്ടിനെ റീവും സാലെസും ചേര്‍ന്നു കരയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റീവ്-സാലെസ് സഖ്യം 93 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
9.5 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 31 റണ്‍സ് വഴങ്ങിയാണ് ബാവ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഇതേസമയം, അഫ്ഗാനിസ്ഥാനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായി.
സ്കോര്‍: അഫ്ഗാന് 201 (49.2), ഓസീസ് 202 (49.1). ഇന്ത്യന്‍ വംശജന് നിവേദന് രാധാകൃഷ്ണനാണ് കളിയിലെ താരം. ചെന്നൈയില്‍ ജനിച്ച നിവേദന് എന്ന പത്തൊമ്പതുകാരന് 66 റണ്ണും മൂന്ന് വിക്കറ്റും നേടിയാണ് മാന്‍ ഒഫ് ദി മാച്ചായത്.
Summary: India won the Under-19 Cricket World Cup by defeating England in all aspects of the game. This is the fifth time India have won the teen title.
COMMENTS