അഭിനന്ദ് ന്യൂഡല്‍ഹി : ചൈനയ്ക്കു പിന്നാലെ ഇന്ത്യയും ഡിജിറ്റല്‍ കറന്‍സിയിലേക്കു തിരിയുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചു...
അഭിനന്ദ്
ന്യൂഡല്‍ഹി : ചൈനയ്ക്കു പിന്നാലെ ഇന്ത്യയും ഡിജിറ്റല്‍ കറന്‍സിയിലേക്കു തിരിയുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്ക് ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഇതിനുള്ള നടപടി ഉടന്‍ ആരംഭിക്കും.
ബ്ലോക് ചെയിന്‍ ഉള്‍പ്പെടെ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാകും ഡിജിറ്റല്‍ കറന്‍സിക്കു രൂപം കൊടുക്കുക. ഇതേസമയം, ഏറെ പ്രതീക്ഷിക്കപ്പെട്ട ക്രിപ്റ്റോ കറന്‍സി റെഗുലേഷന് സംബന്ധിച്ച കാര്യങ്ങള്‍ ബജറ്റ് പ്രസംഗത്തിലില്ല.
ഡോളറിനെ വെല്ലുവിളിക്കാനായി ചൈന അടുത്തിടെ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ലോകം ഡിജിറ്റല്‍ കറന്‍സിയിലേക്കു തിരിയുന്ന സ്ഥിതിയാണ്. ഇതു മുന്നില്‍ കണ്ടുകൂടിയാണ് ഇന്ത്യയും ഈ രംഗത്തേയ്ക്കു ചുവടുവയ്ക്കുന്നത്.
Summary: After China, India is also turning to digital currency. Finance Minister Nirmala Sitharaman made this clear while presenting the budget.
COMMENTS