India advises citizens to leave Ukraine
ന്യൂഡല്‍ഹി: യുക്രെയിനില്‍ യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ താല്‍ക്കാലികമായി അവിടം വിടണമെന്ന് അറിയിച്ച് ഇന്ത്യന്‍ എംബസി. റഷ്യന്‍ സൈന്യം യുക്രെയിന് അതിര്‍ത്തികളില്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന സ്ഥിതിയാണുള്ളത്.
ഇതേതുടര്‍ന്ന് എംബസി അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വിശദാംശങ്ങള്‍ അറിയിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് നല്‍കിയിരുന്നു.
ഏകദേശം ഇരുപത്തയ്യായിരത്തോളം ഇന്ത്യാക്കാരാണ് യുക്രെയിനില്‍ താമസിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ സേവനം തുടരുമെന്നും അറിയിപ്പുണ്ട്. അതേസമയം യുഎസ് അടക്കമുള്ള എംബസികള്‍ യുക്രെയിനിലെ അവരുടെ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്.
Keywords: India, Ukraine, Russia
COMMENTS