High court about Madhu case
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഇടപെട്ട് ഹൈക്കോടതി. നാലു വര്‍ഷമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാനാവശ്യമായ കൃത്യമായ സമയം അറിയിക്കാന്‍ ഹൈക്കോടതി ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ടു.
എല്ലാ ആഴ്ചയിലും കേസിന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കേസില്‍ വിശദമായ കുറ്റപത്രവും മതിയായ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടറുടെ അസാന്നിധ്യമാണ് വിചാരണ നീളാനുള്ള കാരണമെന്നും പൊലീസ് അറിയിച്ചു.
Keywords: Madhu case, High court, Police
COMMENTS