Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നീട്ടാനാവില്ലെന്ന് ഹൈക്കോടതി. ഒരാളുടെ മൊഴി അന്വേഷിക്കാന്‍ ഇത്രയും സമയത്തിന്റെ ആവശ്യമില്ലെന്നും മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്കാന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു.
വിചാരണ പൂര്‍ത്തിയാക്കാനായി സുപ്രീം കോടതി നാലു തവണ സമയം നീട്ടിനല്‍കിയതും കോടതി ചൂണ്ടിക്കാട്ടി. അതേസമയം അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയെ ബോധിപ്പിച്ചു.
Keywords: High court, Actress attacked case, Prosecution
COMMENTS